11:23pm 07 September 2026
NEWS
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ താലൂക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും
20/05/2026  07:45 PM IST
NILA
 കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ താലൂക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും

ചെങ്ങന്നൂർ:  കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചെങ്ങന്നൂർ താലൂക്ക്കമ്മറ്റിയുടെ നേതൃത്വത്തിൽ വി.ഡി.സതീശൻ സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട്ആഹ്ലാദ പ്രകടനവും, സമ്മേളനവും നടത്തി. താലൂക്ക് ചെയർമാൻ ഫിലിപ്പ് വർഗീസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ റയിൽ വരില്ല കേട്ടോ എന്ന സന്തോഷമുദ്രാവാക്യമാണ് യ ഡി.എഫ് സർക്കാർ ജനങ്ങൾക്കു നല്കിയതെന്നും അദ്ദേഹം പറഞ്ഞു.മധു ചെങ്ങന്നൂർ, ബിന്ദു, സജി കുമാർ,പ്രവീൺ പ്രഭ, തോമസ് കൊഴുവല്ലൂർ, ബിജു തോട്ടുകര, റെജി തോമസ്, ബിമൽജി, ശ്രീമതി സിന്ധു ജെയിംസ്, കോശി ടി എന്നിവർ സംസാരിച്ചു. യുഡിഎഫ് സർക്കാർ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു തീരുമാനം എടുത്തതിന്റെ സന്തോഷ സൂചകമായി മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.